കക്ഷി രാഷ്ട്രീയം തന്നെയാണ് ഈ രാജ്യത്തിന്റെ ഉപദ്രവം. കക്ഷി രാഷ്ട്രീയം കൊണ്ട് എല്ലാവരെയും തീവ്രവാദികളാക്കുകയാണ്. ആളുകള്‍ക്ക് നിരാശയാണ് ഇപ്പോള്‍. എന്തു പറഞ്ഞാലും എന്തു നോക്കിയാലും അതില്‍ രാഷ്ട്രീയം കൊണ്ടുവരും. വെള്ളം കുടിക്കുക എന്നു പറഞ്ഞാല്‍ രാഷ്ട്രീയമായി. കൊക്കക്കോള രാഷ്ട്രീയമായി. വായു മലിനമായി എന്നു പറയുമ്പോള്‍ അതില്‍ രാഷ്ട്രീയമായി. പുഴയും മണലും എല്ലാം രാഷ്ട്രീയം കൊണ്ട് മലിനമായി. ഭക്ഷണത്തിന് നാരങ്ങയോ ചായപ്പൊടിയോ പോലും വാങ്ങാനാവുന്നില്ല. എല്ലാം മലിനമാക്കിയിരിക്കുകയാണ്. ആരോഗ്യകരമായ രീതിയില്‍ എല്ലാവരും യോജിച്ചു കൊണ്ട് ചില പൊതു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ജിവിക്കാനുള്ള അവകാശം യാഥാര്‍ഥ്യമാവുകയുള്ളൂ.
(Prabodhanam Weekly_7.8.2010)
തയാറാക്കിയത്: മുഹ്സിന്‍

No comments:
Post a Comment