Saturday, August 7, 2010

നിങ്ങള്ക്ക് നാട്ടില്‍ വോട്ടുണ്ടോ?

അധിക പേര്‍ക്കും ഈ ചോദ്യത്തിനുള്ള ഉത്തരം "അറിയില്ല" എന്നായിരിക്കും.


എന്നാല്‍ voter listല്‍ നിങ്ങളുടെ പേര് ഉണ്ടോ എന്നറിയാന്‍ താഴെ കൊടുത്ത websiteല്‍ നിങ്ങളുടെ അസംബ്ലി മണ്‍ടലതിന്റെ പേര് നല്‍കി തുടര്‍ന്ന് നിങ്ങളുടെയോ നിങ്ങളുടെ വീട്ടിലെ മറ്റാരുടെയോ പേരും വീട്ടു പേരും കൊടുത്തു സെര്‍ച്ച്‌ ചെയ്‌താല്‍ ഉത്തരം കിട്ടും.
നിങ്ങളുടെ വീട്ടു നമ്പര്‍, വാര്‍ഡ്‌ നമ്പര്‍, ബൂത്ത്‌ തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്നും ലഭിക്കും.
http://www.ceo.kerala.gov.in/

Tuesday, August 3, 2010

നിനക്കറിയുമോ?

ഒരു ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ഗ്രാമ സഭകളാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ഗുണഭോക്താകളെ തെരെഞ്ഞെടുക്കെണ്ടതും ഗ്രാമസഭകള്‍ തന്നെ. പക്ഷേ ഗ്രാമ സഭകള്‍ നടക്കുന്ന കാര്യം നിങ്ങള്‍ അറിയാര്‍ ഉണ്ടോ? പങ്കെടുക്കാര്‍ ഉണ്ടോ? അതായത്‌ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യപ്പെടുന്നത്, വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുനത് കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലെന്നു ചുരുക്കം.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ ചില പരീക്ഷണങ്ങള്‍

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ ചില പരീക്ഷണങ്ങള്‍ കേരളത്തില്‍ രംഗത്തുണ്ടാവും. ഇടതു-വലതു മുന്നണികളുടെ കാലങ്ങളായുള്ള തീവെട്ടിക്കൊള്ളകളുടെ കണക്ക് പറയുന്ന, വികസനത്തെക്കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന, മതത്തിന്റെയും മതേതരത്വത്തിന്റെയുമൊക്കെ വിശാല സാധ്യതകളെ തിരിച്ചറിയുന്ന പുതിയ സംഘങ്ങള്‍, പ്രാദേശിക സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍..ഇവയെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുണ്ടാവും

തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം -സി. ദാവൂദ്

എങ്കില്‍ ഞാനും ... / വി.ആര്‍ കൃഷ്ണയ്യര്‍

കക്ഷി രാഷ്ട്രീയം തന്നെയാണ് ഈ രാജ്യത്തിന്റെ ഉപദ്രവം. കക്ഷി രാഷ്ട്രീയം കൊണ്ട് എല്ലാവരെയും തീവ്രവാദികളാക്കുകയാണ്. ആളുകള്‍ക്ക് നിരാശയാണ് ഇപ്പോള്‍. എന്തു പറഞ്ഞാലും എന്തു നോക്കിയാലും അതില്‍ രാഷ്ട്രീയം കൊണ്ടുവരും. വെള്ളം കുടിക്കുക എന്നു പറഞ്ഞാല്‍ രാഷ്ട്രീയമായി. കൊക്കക്കോള രാഷ്ട്രീയമായി. വായു മലിനമായി എന്നു പറയുമ്പോള്‍ അതില്‍ രാഷ്ട്രീയമായി. പുഴയും മണലും എല്ലാം രാഷ്ട്രീയം കൊണ്ട് മലിനമായി. ഭക്ഷണത്തിന് നാരങ്ങയോ ചായപ്പൊടിയോ പോലും വാങ്ങാനാവുന്നില്ല. എല്ലാം മലിനമാക്കിയിരിക്കുകയാണ്. ആരോഗ്യകരമായ രീതിയില്‍ എല്ലാവരും യോജിച്ചു കൊണ്ട് ചില പൊതു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ജിവിക്കാനുള്ള അവകാശം യാഥാര്‍ഥ്യമാവുകയുള്ളൂ.

(Prabodhanam Weekly_7.8.2010)

തയാറാക്കിയത്: മുഹ്സിന്‍

Monday, August 2, 2010

എന്താണ് ജനകീയ മുന്നണി

  • ജാതിമത കക്ഷി ഭേദമന്യേ പൊതു കൂട്ടായ്മ
  • അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം
  • വിഭവ വിതരണത്തില്‍ നീതി
  • സജീവ സ്ത്രീ പങ്കാളിത്തം
  • സാമൂഹ്യ തിന്മകല്‍ക്കെതിരായ പ്രവര്‍ത്തനം
  • വികസനത്തിന്‌ നവ സംസ്കാരം
  • അധികാരം അലങ്കരമല്ല, ഉത്തരവാദിത്തമെന്ന് കരുതുന്ന ധാര്‍മിക ബോധം

പ്രാദേശിക വികസനത്തിന്‌ ജനകീയ ബദല്‍

നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും നമ്മുടെ എക്കാലത്തെയും സ്വപ്നമാണ്. പക്ഷേ, ആ സ്വപ്നം പൂവണിയിക്കാന്‍ നാം ആരെയാണ് ചുമതലപ്പെടുതുയിട്ടുള്ളത്? ആരാണ് അത് സ്വയം ഏറ്റെടുത്തത്? ഉത്തരം ഒന്നേയുള്ളൂ. നമ്മുടെ രാസ്ട്രീയക്കാര്‍.

രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍, അവരൊരുപാട് ഭരിച്ച നാട്ടില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ ഇന്നും സക്ഷാല്‍കരിക്ക പ്പെടാതെ കിടക്കുന്നു. കാരണമെന്തെന്നല്ലേ? രാഷ്ട്രീയം അവര്‍ക്കൊരു തൊഴിലായിരുന്നു.

ഇവിടെയാണ് ജനകീയ മുന്നണിയുടെ പ്രസക്തി. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മാവ് നഷ്ടപ്പെടുത്തിയ പ്രാദേശിക ഭരണ രംഗത്തെ, ഒന്ന് തിരുത്താന്‍ നമ്മള്‍, ജനങ്ങള്‍ ഇടപെടുന്നു.